യഥാര്‍ത്ഥ പേര് പൃഥ്വിരാജ് സുകുമാരൻ.
1982 ഒക്ടോബര്‍ 16 നു ജനനം.
അന്തരിച്ച പ്രശസ്ത നടൻ സുകുമാരന്റെ മകനാണ് ഇദ്ദേഹം, മാതാവ് നടി മല്ലിക സുകുമാരൻ. പൃഥ്വി എന്നും രാജു എന്നും വിളിപ്പേരുകളുണ്ട്.
നടൻ ഇന്ദ്രജിത്ത് സഹോദരനാണ്.
തിരുവനന്തപുരം സൈനിക് സ്കൂളിലും ഭാരതീയ വിദ്യാഭവനിലും പഠനം പൂർത്തിയാക്കിയശേഷം ഓസ്ട്രേലിയയിൽ വിവര സാങ്കേതിക വിദ്യയിൽ ബിരുദ കോഴ്സിനു ചേർന്നു. കോഴ്സ് പൂർത്തികരിക്കുന്നതിനു മുന്‍പ് സിനിമയിലെത്തി.
2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം ആയിരുന്നു ആദ്യ ചിത്രം.
ആകാര സൗഷ്ഠവവും അഭിനയശേഷിയും സംഘടന രംഗങ്ങളിലെ മികവും ഒത്തിണങ്ങിയ പൃഥ്വിരാജിന്റെ താരമൂല്യം പെട്ടെന്നാണ് ഉയർന്നത്. തുടർന്ന് ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും പൂർണമായും സ്വന്തമെന്ന് പറയാവുന്ന ഒരു സൂപ്പർ ഹിറ്റ് ചിത്രം 2009ൽ ഇറങ്ങിയ പുതിയമുഖം എന്ന ചിത്രത്തോടെയാണ് യാഥാർത്ഥ്യമായത്.
കനാകണ്ടേന്‍ എന്ന ചിത്രത്തിലൂടെ ആണ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
2007 ല്‍ പുറത്തിറങ്ങിയ മൊഴി എന്ന ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ നേടി.
ആദ്യ തെലുങ്ക് ചിത്രം പോലീസ് പോലീസ് ആണ്...
സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ഉറുമി നിന്ന ചിത്രത്തില്‍ സഹ നിര്മാതാവുകുന്നതിലൂടെ സിനിമ നിര്‍മാണ രംഗത്തേക്കും പ്രിഥ്വി പ്രവേശിച്ചു.